മഞ്ഞില്‍ പുതഞ്ഞ കാശ്മീരില്‍ മഞ്ഞ വസന്തം; പൂത്തുലഞ്ഞ് കടുക് പാടങ്ങള്‍

കാശ്മീർ എന്നു കേൾക്കുമ്പോൾ മഞ്ഞുതൊപ്പി വെച്ച മലനിരകളാവും മനസ്സിൽ നിറയുക. എന്നാൽ ഇപ്പോൾ പോയാൽ മഞ്ഞ‍് പുതച്ച കാശ്മീർ മാത്രമല്ല, മഞ്ഞ പുതച്ച കാശ്മീരും കാണാം. കാരണം വഴികൾക്കിരുവശവും ഏക്കർകണക്കിന് കടുകുപാടങ്ങൾ കടുംമഞ്ഞയിൽ പൂവിട്ടു നിൽക്കുകയാണ്. ഒന്നോ രണ്ടോ ഏക്കറിൽ ഉള്ള കടുക് പാടങ്ങളും നൂറുകണക്കിന് ഏക്കറിലുള്ളവയും കാണാം. കടുകുകൃഷിയ്ക്ക് അ‌നുയോജ്യമാണ് കാശ്മീരിലെ കാലാവസ്ഥ. പരമ്പരാഗതമായി ചെയ്തിരുന്ന പല കൃഷികളിൽനിന്നും കാശ്മീരിലെ കർഷകർ വലിയ തോതിൽ കടുക് കൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഈ 'മഞ്ഞവിപ്ലവം' ഇവിടെ ആരംഭിച്ചത്. അതുവരെ 3000 ഹെക്ടറിലായിരുന്ന കടുക് കൃഷി 1.40 ലക്ഷം ഹെക്ടറായി വർധിച്ചു. പ്രതിവർഷ ഉത്പാദനം 14 ലക്ഷം ക്വിന്റലായി വർധിച്ചു. കൃഷിനാശം കുറവും താരതമ്യേന ലാഭം കൂടുതലുമായതാണ് ഈ മാറ്റത്തിനു കാരണം.

Inshort: Discover Kashmir`s stunning mustard fields, a recent phenomenon transforming the landscape with vibrant yellow blooms. Learn about the reasons behind this agricultural shift and its impact.

Content Highlights: Kashmir`s Mustard Fields: A Yellow Revolution