ഭര്‍ത്താവിനും കാമുകനും പങ്കില്ല, കൊന്നത് ഒറ്റയ്ക്ക്; തെളിവെടുപ്പില്‍ ഭാവമാറ്റമില്ലാതെ ശരണ്യ
ഒരു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യയെ കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തും വീട്ടിലുമെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ശരണ്യയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കിയേക്കും. കൊലനടത്തിയത് ശരണ്യ തനിച്ചാണെന്നും ഭര്‍ത്താവിനും കാമുകനും കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ണൂര്‍ സിറ്റി സി.ഐ പി.ആര്‍ സതീഷ് പറഞ്ഞു.വൈകാരികമായിരുന്നു ശരണ്യയെ തെളിവെടുപ്പിനെത്തിച്ച നിമിഷങ്ങള്‍. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ശരണ്യയ്ക്ക് ചുറ്റും കൂടിയ ആള്‍ക്കൂട്ടം കൈയേറ്റശ്രമം നടത്തി. വീട്ടില്‍ നിന്ന് ബന്ധുക്കളുടെ കൂട്ടനിലവിളി കേട്ടിട്ടും ഭാവമാറ്റമില്ലാതെ ശരണ്യ കൃത്യം പോലീസിന് വിവരിച്ചുകൊടുത്തു
Content Highlights: