എൻ.ജി.ഒകൾ പരാന്നഭോജികൾ അല്ല, സമൂഹത്തിന്റെ അനിവാര്യ ഘടകം- റിട്ട.ജസ്റ്റിസ് കെ.ചന്ദ്രു

ഭരണകൂടത്തിന് എത്തിച്ചേരാൻ കഴിയാത്ത മേഖലകളിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന സേവനങ്ങൾ അനിവാര്യമാണെന്നും NGOകൾ പരാന്നഭോജികൾ അല്ലെന്നും റിട്ടയേർഡ് ജസ്റ്റിസ് കെ.ചന്ദ്രു. എം.പി. വീരേന്ദ്രകുമാർ തോട്ട് ലീഡർഷിപ്പ് പുരസ്‌കാരം സുനിത കൃഷ്ണന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ഭരണഘടനാപരമായ അവകാശങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിൽ ഇത്തരം സംഘടനകൾക്കുള്ള വലിയ പങ്കിനെയും ശ്ലാഘിച്ചു.

Content Highlights: Justice K. Chandru emphasizes the vital role of NGOs in society while honoring Sunitha Krishnan with the M.P. Veerendra Kumar Thought Leadership Award