കേരളത്തിന്റെ പ്രതീക്ഷയായിരുന്ന സ്മാർട് സിറ്റി പദ്ധതിക്ക് എന്തുപറ്റി?, ടീകോമിനെ ഒഴിവാക്കുന്നതെന്തിന്?

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ദുബായിലെ ടീകോം ഇന്‍വെസ്റ്റ്മെന്റ്സിനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിക്കു പാട്ടത്തിനു നല്‍കിയ 246 ഏക്കര്‍ തിരിച്ചു പിടിക്കുകയും ഇതുവരെയുള്ള നിക്ഷേപം കണക്കാക്കി കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യും. പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷം കഴിഞ്ഞിട്ടും ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്കു കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഐ.ടി രംഗത്ത് കേരളത്തിന്റെ പ്രതീക്ഷയായിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് എന്താണ് സംഭവിച്ചത്? മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി.മാത്യു സംസാരിക്കുന്നു.