ജനശതാബ്ദിയും വേണാടും നിര്‍ത്തലാക്കുന്ന കാര്യം തീരുമാനമായില്ല- റെയില്‍വേ

യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന ജനശതാബ്ദിയടക്കമുള്ള ട്രയിനുകള്‍ ഓട്ടം നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സുകള്‍, എറണാകുളം-വേണാട് സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയായിരുന്നു ശനിയാഴ്ച മുതല്‍ നിര്‍ത്തുമെന്ന വാര്‍ത്ത വന്നത്. എന്നാല്‍ യാത്രക്കാരുടെ കുറവ് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ കണക്കെടുത്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേരളത്തില്‍ നിന്നുള്ള റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Content Highlights: