ഹമാസിന്റെ അവസാന ഉന്നത ഉദ്യോഗസ്ഥനേയും വധിച്ചെന്ന് ഇസ്രയേൽ; വ്യോമാക്രണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

photo:X
photo:X

ജറുസലേം: തെക്കൻ ​ഗാസയിലെ ഖാൻ യൂനുസിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അം​ഗം ഇസ് അൽ-​ദിൻ കസബിനെ വധിച്ചെന്നാണ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) അറിയിക്കുന്നത്.

കസബിനൊപ്പം ഉണ്ടായിരുന്ന സഹായി അയ്മൻ ആയേഷും ആക്രമത്തിൽ കൊലപ്പെട്ടെന്നാണ് വിവരം. ആക്രമണത്തിന്റേതെന്ന് അവകാശപ്പെടുന്ന ആകാശദൃശ്യങ്ങൾ ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്. 

ഇസ്രയേൽ സുരക്ഷാ ഏജൻസിക്കും ഐഡിഎഫിനുംലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷനെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഹമാസിന്റെ അവസാനത്തെ ഉന്നത ഉദ്യോ​ഗസ്ഥനെന്നാണ് കസബിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത്. അതേസമയം, കസബിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. 


 

Content Highlights: Israel says it kills one of Hamas last senior official