ഐ.ഐ.ടി.യിലെ നൃത്തം അശ്ലീലമെന്ന് ഒരുവിഭാഗം, അല്ലെന്ന് മറ്റുചിലർ; സാമൂഹികമാധ്യമങ്ങളില്‍ വിവാദം

ഐ.ഐ.ടി. ബോംബെയിലെ നൃത്തപരിപാടിയെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ വിവാദം. അടുത്തിടെ ഐ.ഐ.ടി.യില്‍ നടന്ന പരിപാടിയില്‍ പെണ്‍കുട്ടി അവതരിപ്പിച്ച നൃത്തം അശ്ലീലവും സംസ്‌കാരശൂന്യവുമാണെന്ന ആരോപണത്തിലാണ് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത്.
ഐ.ഐ.ടി. ബോംബെയിലെ ഹോസ്റ്റല്‍ 5-ലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തത്തെച്ചൊല്ലിയാണ് സാമൂഹികമാധ്യമങ്ങളിലെ വാദപ്രതിവാദം. നൃത്തത്തിന്റെ ആദ്യഭാഗത്ത് ഹിറ്റ് ഗാനത്തിന് ഒരു പെണ്‍കുട്ടി ചുവടുവെയ്ക്കുന്നുണ്ട്. ഈ ഭാഗത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉടലെടുത്തിരിക്കുന്നത്.
ഐ.ഐ.ടി.യില്‍ നടന്നത് ഐറ്റം ഡാന്‍സ് ആണെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഈ നൃത്തം അശ്ലീലമാണെന്ന് പറയുന്നവര്‍ക്ക് ചുട്ടമറുപടിയും ചിലര്‍ നല്‍കിയിട്ടുണ്ട്. ഈ നൃത്തവീഡിയോയില്‍ ഒരു അശ്ലീലവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഈ കാലത്ത് ഇതൊന്നും അശ്ലീലമല്ലെന്നുമായിരുന്നു ചിലരുടെ കമന്റ്.