ആഞ്ഞടിച്ച് മിൽട്ടൺ ചുഴലിക്കാറ്റ്, വ്യാപക നാശനഷ്ടം; ഭീതിയിൽ ഫ്ലോറിഡ

ഫ്ലോറിഡയിൽ ഭീതി വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചതിനേത്തുടര്‍ന്ന് 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.  നാസയുടെ ബഹിരാകാശ നിലയത്തില്‍ നിന്നും ബഹിരാകാശ യാത്രികൻ മാത്യു ഡൊമിനിക്ക് പകർത്തിയ മിൽട്ടൺ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്

സെപ്റ്റംബർ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന്‍ വ്യാപക നാശം വിതച്ചിരുന്നു.

Inshort- Hurricane Milton wreaked havoc on Florida's west coast. Strong winds battered the region, causing significant damage to over 125 homes on Wednesday. Waves as high as 28 feet crashed ashore, leading to severe flooding and widespread destruction.

Content Highlights: Hurricane Milton makes Landfall in Florida