ശബ്ദംകേട്ടതിന് പിന്നാലെ മണ്ണാകെ ഇടിഞ്ഞുവീണു; പള്ളിക്കരയിൽ നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

എറണാകുളം പള്ളിക്കരയില്‍ 40 അടി ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. പള്ളിക്കര സ്വദേശി ജോമോന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ പുറകുവശം ഭാഗികമായി തകര്‍ന്നനിലയിലാണ്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ജോമോനും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല. 

ശബ്ദം കേട്ട് ജനലിലൂടെ നോക്കിയപ്പോൾ ചെറുതായി മണ്ണിടിഞ്ഞത് കണ്ടു. അപ്പോൾ തന്നെ ഓടിക്കോ എന്നുപറഞ്ഞ് തിരിയുമ്പോഴേക്കും വീടിന്റെ ജനൽ തെറിച്ച് മകൾക്ക് അടുത്തേക്ക് എത്തിയിരുന്നു. അതോടെ ഞങ്ങളെല്ലാവരും പുറത്തേക്ക് ഓടി. അപ്പോഴേക്കും കറന്റും പോയിരുന്നു. എന്നത്തെയും പോലെ നേരത്തെ മുറിയിൽ കിടന്നുറങ്ങിയിരുന്നെങ്കിൽ രക്ഷപ്പെടില്ലായിരുന്നു , വീട്ടമ്മ സൗമ്യ പറ‍ഞ്ഞു. 
 

Content Highlights: house collapsed due to landslide at Pallikkara