ചിക്കൻകറിയ്ക്ക് ചൂടില്ലെന്നാരോപിച്ച് കയ്യാങ്കളി; ഹോട്ടലുടമയെ സോഡാക്കുപ്പി കൊണ്ടടിച്ചു | വീഡിയോ
ചിക്കൻ കറിയ്ക്ക് ചൂടില്ല എന്നാരോപിച്ച് ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം. നെയ്യാറ്റിൻകര അമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
നെയ്യാറ്റിൻകര സ്വദേശിയായ സജിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ കടയുടമ ദിലീപിന് പരിക്കേറ്റു. കടയിൽ ഉണ്ടായിരുന്ന സോഡാ കുപ്പിയെടുത്ത് അടിക്കുകയായിരുന്നു. നെയ്യാറ്റിൻകര ജനൽ ആശുപത്രിയിലും; സ്വകാര്യ ആശുപത്രിയിലും ദിലീപ് കുമാർ ചികിത്സ തേടി.