ഡിസ്കസിലെ റെക്കോഡ് നഷ്ടം ഷോട്ട്പുട്ടിൽ തീർക്കാൻ ഹെനിൻ
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണംനേടി ഹെനിൻ എലിസബത്ത്. ഡിസ്കസിൽ റെക്കോർഡ് ലക്ഷ്യമിട്ടിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്നും ഞായറാഴ്ച നടക്കുന്ന തന്റെ പ്രധാന ഇനമായ ഷോട്ട്പുട്ടിൽ ആ കുറവ് നികത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഹെനിൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഫോർട്ടുകൊച്ചി സ്വദേശിനിയാണെങ്കിലും ഹെനിൻ പഠിക്കുന്നത് കാസർകോട് കുട്ടമത്ത് ജി.എച്ച് എസ്.എസിലാണ്.
Content Highlights: Henin Elizabeth Wins Discus Gold at State School Athletics