Video | ശക്തമായ കാറ്റും കോളും; കായലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

വേമ്പനാട് കായലില്‍ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന മുഹമ്മ സ്വദേശിയായ കൊച്ചുചിറ വീട്ടില്‍ ഷാജുമോനെയാണ് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. തോണിയില്‍ അകപ്പെട്ട ഷാജുമോനെ കയര്‍ ഇട്ടുകൊടുത്ത് കരയ്ക്ക് കയറ്റുകയായിരുന്നു. ഇതിനിടെ വള്ളം കായലില്‍ മുങ്ങി. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു.