വെള്ളം പൊങ്ങിയാല്‍ പണികിട്ടും; മേല്‍പ്പാലത്തില്‍ വാഹനങ്ങളുടെ നീണ്ടനിര, ചെന്നൈയിലെ കാഴ്ച

വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ചെന്നൈയിലെ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍. വീടുകളിലെ പാര്‍ക്കിങ് സ്ഥലത്ത് വെള്ളം കയറുമെന്ന് ഭയന്നാണ് വേളാച്ചേരി മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിട്ടത്. കഴിഞ്ഞ വര്‍ഷം കനത്ത മഴയുണ്ടായപ്പോഴും വേളാച്ചേരി മേല്‍പ്പാലത്തെയാണ് ഒട്ടേറെപ്പേര്‍ ആശ്രയിച്ചത്.
കനത്ത മഴയുണ്ടാകുമെന്ന് തിങ്കളാഴ്ച മുന്നറിയിപ്പു വന്നപ്പോള്‍ത്തന്നെ വേളാച്ചേരി, പള്ളിക്കരണി പ്രദേശത്തുള്ളവര്‍ തങ്ങളുടെ കാറുകള്‍ മേല്പ്പാലത്തിലെത്തിച്ച് സുരക്ഷിതമാക്കിയിരുന്നു. അതിനിടെ, അനധികൃത പാര്ക്കിങ്ങിന്റെപേരില് വാഹനയുടമകളില്‍നിന്ന് 500 രൂപവീതം പോലീസ് പിഴ ചുമത്തുന്നതായി ആക്ഷേപമുയര്‍ന്നു. എന്നാല്‍, ചെന്നൈ ട്രാഫിക് പോലീസ് ഇത് നിഷേധിച്ചു.