വിമാനത്താവളത്തിലെത്തിയ അച്ഛനെ കണ്ട് ഓടിയടുത്ത് രണ്ടരവയസ്സുകാരി, വീഡിയോ വൈറൽ
കോഴിക്കോട്: നാളുകൾക്ക് ശേഷം വിമാനത്താവളത്തിൽ അച്ഛനെ കാണാനോടിയ പെൺകുട്ടിയാണ് സമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. അച്ഛനെ കണ്ട സന്തോഷത്തിൽ ഓടി അടുക്കുന്ന പെൺകുട്ടിയെ സ്നേഹത്തേടെ തടയുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റ കരുതലും മനസ്സലിയിപ്പിക്കുന്നു. കരുവിശ്ശരി സ്വദേശികളായ റാം പ്രസാദിന്റെയും സ്നേഹാ റാമിന്റെയും മകൾ രണ്ടരവയസ്സുകാരിയായ അഗ്‌നി റാമാണ് വീഡിയോയിലെ പെൺകുട്ടി.
ഓസ്ട്രേലിയലിൽ നിന്നും റാംമും കുടുംബവും ഡിസംബർ പന്ത്രണ്ടിനാണ് ഇന്ത്യയിലെത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് റാം ചെന്നൈയിൽ പോയിരുന്നു. മടങ്ങി എത്തിയത് ഇരുപത്തിയേഴിനാണ്. കരിപ്പൂർ വിമാനതാവളത്തിലെത്തിയ അച്ഛനെ സ്വീകരിക്കാനെത്തിയപ്പോഴാണ് വൈകാരിക കാഴ്ചക്ക് വഴിയൊരുങ്ങുന്നത്. ഒരാഴ്ച അച്ഛനെ പിരിഞ്ഞു നിന്ന അഗ്‌നി ഓടി ചെന്നു. ഇതിനിടെ കടമ നിർവഹിക്കുമ്പോഴും ദയയുടെ, കരുതലിന്റെ രീതി പിന്തുടർന്ന സിഐഎസ്എഫ് ഉദ്യോസ്ഥൻ ഏറെ പ്രശംസ അർഹിക്കുന്നു. അഗ്‌നി റാംമിന്റെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ആദ്യം പോസ്റ്റ ചെയ്തത്.