മുസ്ലീം സ്ത്രീകളുടെ വിവാഹ മോചനത്തില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
മുസ്ലീം സ്ത്രീകളുടെ വിവാഹ മോചനത്തിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. പുരുഷൻമാർ ശരിയത്ത് വഴി തലാക്ക് ചൊല്ലുകയും സ്ത്രീകൾക്ക് വിവാഹ മോചനം വേണമെങ്കിൽ അവർ കോടതി വഴി അത് നേടുകയും ചെയ്യണമെന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഖുറാൻ സ്ത്രീകൾക്കും പുരുഷനും തുല്യവാകാശമാണ് നൽകുന്നതെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
തലശേരി കുടുംബ കോടതി യുവതിക്ക് വിവാഹ മോചനം നൽകിയത് മതിയായ കരണമല്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരനായ ഭർത്താവ് കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണായക നിരീക്ഷണം.
Content Highlights: