‘പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, അവാർഡ് അച്ഛന് സമർപ്പിക്കുന്നു’
നേരത്തെ പുരസ്കാരം ലഭിക്കുമെന്ന് കരുതിയ പാട്ടുകളുണ്ടായിരുന്നു. അതിനൊന്നും പക്ഷേ കിട്ടിയില്ല. അതിൽ കുഴപ്പമില്ല, എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്. 'കിളിയേ' എന്ന ഗാനം പാടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എആർഎമ്മിൻ്റെ സംവിധായകനും സുഹൃത്തുമായ ജിതിൻ ലാലിന് ഒരുപാട് നന്ദി. സഹപ്രവർത്തകർക്കും ഒരുപാട് നന്ദി. ഇത്തവണ പുരസ്കാരം ലഭിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. അച്ഛനാണ് എൻ്റെ ഗുരു, പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നു.
