നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിലെത്തി; സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും

നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. സ്‌പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, ആന്റണി രാജു എം.എൽ.എ, ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരൻ,   തുടങ്ങിയവർ സമീപം | ഫോട്ടോ: പി.ആർ.ഡി.

നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, ആന്റണി രാജു എം.എല്‍.എ, ചീഫ്സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ കാലാവധി പൂര്‍ത്തിയാക്കി ബിഹാര്‍ ഗവര്‍ണറായി മാറിപോയ സാഹചര്യത്തിലാണ് വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണര്‍ സ്ഥാനത്തേക്ക് വരുന്നത്. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് രാജ്ഭവനിലാണ് ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

Content Highlights: governor rajendra vishwanath arlekar arrives in kerala