മണ്ണിനടിയിൽ നാല് വർഷം, സോളാർ വെച്ചപ്പോൾ കിട്ടിയത് ഒരു പവന്റെ സ്വർണമാല
പേരാമ്പ്ര എരവട്ടൂർ കുറ്റിവയൽ സ്വദേശി ബഷീർ ചിത്രകൂടത്തിന്റെ ഭാര്യ ഫാത്തിമയുടെ ഒരു പവൻ സ്വർണമാല നാല് വർഷം മുൻപാണ് നഷ്ടപ്പെട്ടത്. അന്ന് വീടും പറമ്പും അരിച്ചുപെറുക്കിയെങ്കിലും മാല കിട്ടിയില്ല. ഇതോടെ കുടുംബം ആ മാല മാനസികമായും ഉപേക്ഷിച്ചു.
എന്നാൽ, കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു കഥയിലെ വമ്പൻ ട്വിസ്റ്റ്. സോളർ പാനലിനായി വീടിനോടു ചേർന്ന് കുഴിയെടുത്ത് എർത്ത് സ്ഥാപിച്ചിരുന്നു. പക്ഷെ പരിശോധനയ്ക്ക് എത്തിയ കെഎസ്ഇബി അധികൃതർ ഇത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മുറ്റത്ത് എർത്തിനായി വീണ്ടും കുഴിയെടുത്തു. അപ്പോഴതാ മണ്ണിനടിയിൽ നാല് വർഷങ്ങൾക്ക് മുൻപ് കാണാതായ ആ സ്വർണമാല!
Content Highlights: Lost Gold Chain Found After 4 Years in Backyard