കോട്ടയത്ത് കോഴിക്കൂട്ടില്‍ ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി ആര്‍ആര്‍ടി സംഘം
കോട്ടയം: എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കൊല്ലമുള കാവുങ്കല്‍ ഉബൈദിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നുമാണ് 12 അടി നീളമുള്ള പെരുമ്പാമ്പ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി ടീം എത്തിയാണ് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടിയത്.