കാറ്റാടി മരത്തിലെ നൂലില്‍ കുരുങ്ങി പരുന്തുകൾ; സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന | VIDEO
മൂന്നുദിവസമായി മരത്തിലെ നൂലില്‍ കുരുങ്ങിക്കിടന്ന പരുന്തുകള്‍ക്ക് പുതുജീവനേകി അഗ്നിരക്ഷാസേനാംഗങ്ങള്‍. പോര്‍ട്ട് കൊല്ലം പള്ളിവളപ്പിലെ 60 അടിയോളം ഉയരമുള്ള കാറ്റാടി മരത്തിലാണ് പരുന്തുകള്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ചാമക്കട നിലയത്തിലെ സേനാംഗങ്ങളാണ് മരത്തിനുമുകളില്‍ കയറി സാഹസികമായി പരുന്തുകളെ രക്ഷിച്ചത്. പരുന്തുകളെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Inshort: fireforce rescued three eagles trapped high in a tree for three days. The Eagles were safely handed over to forest officials.