ധീരജവാന്‍ പ്രദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കുനൂരിലെ ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ.പ്രദീപിന്റെ മൃതദേഹം പൊന്നൂക്കരയിലെ വീട്ടില്‍ എത്തിച്ചു. സൈനിക വാഹനത്തില്‍ മന്ത്രിമാരുടെ അടക്കം അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

Content Highlights: