VIDEO | നാഗ് മാർക്ക് 2 ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷിച്ച് ഇന്ത്യ

Photo: 'X' ANI
Photo: 'X' ANI

രാജസ്ഥാൻ: ഇന്ത്യയുടെ നാഗ് മാർക്ക് 2 (Nag Mk 2) ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. ഫീൽഡ് ട്രയൽസ് പരീക്ഷണമാണ് നടന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ഫയർ ആൻഡ് ഫോർഗെറ്റ് ആൻ്റി-ടാങ്ക് ഗൈഡഡ് മിസൈലാണ് 'നാഗ് മാർക്ക് 2. മൂന്ന് ഫീൽഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂർത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights: Field evaluation trials of the DRDO developed Nag Mark 2 anti-tank guided missiles