ആളറിഞ്ഞ് കളിക്കണം!!! മൂന്ന് കള്ളന്‍മാരെ ഒറ്റയ്ക്ക് ചെറുത്തുതോല്‍പ്പിച്ച് യുവതി

.
.

പഞ്ചാബിലെ അമൃത്സറില്‍ കള്ളന്‍മാരെ ഒറ്റയ്ക്ക് ചെറുത്തുതോല്‍പ്പിച്ച് യുവതി. വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളില്‍ കയറാന്‍ ശ്രമിച്ച മൂന്ന് കള്ളന്‍മാരാണ് യുവതിയുടെ മനോധൈര്യത്തിന് മുന്നില്‍ മുട്ടുമടക്കിയത്. മോഷണശ്രമം വിജയിക്കില്ലെന്ന് കണ്ടതോടെ കള്ളന്‍മാര്‍ സ്ഥലം വിടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവം ഇങ്ങനെ; ടെറസിന് മുകളില്‍ തുണി വിരിച്ചിടുകയായിരുന്നു യുവതി. ഇതിനിടെയാണ് മുഖംമറച്ച് മൂന്നുപേര്‍ മതില്‍ച്ചാടിക്കടന്ന് വീട്ടിലേക്ക് വരുന്നത് കണ്ടത്. ഉടന്‍ തന്നെ താഴത്തെ നിലയിലേക്കിറങ്ങി വാതില്‍ അടയ്ക്കാന്‍ നോക്കിയെങ്കിലും അപ്പോഴേക്കും കള്ളന്‍മാര്‍ ഡോര്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. സര്‍വ്വശക്തിയുമെടുത്ത് യുവതി വാതില്‍ തുറക്കാനുള്ള ശ്രമം തടഞ്ഞ് ഡോര്‍ കുറ്റിയിട്ടു. പിന്നാലെ തൊട്ടടുത്തുള്ള സോഫ ഡോറിന് മുന്നിലേക്ക് വലിച്ചിടുകയും ചെയ്തു. ഇതോടെ മോഷണശ്രമം ഉപേക്ഷിച്ച് കള്ളന്‍മാര്‍ സ്ഥലംവിടുകയായിരുന്നു. 

സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Content Highlights: Fearless Woman Single Handedly Fends Off 3 Robbers Video Goes Viral