സ്ത്രീധന പീഡനത്തില്‍ പരാതി പ്രവാഹം, നോഡൽ ഓഫീസർക്ക് മാത്രം ലഭിച്ചത് 108 പരാതികൾ
സ്ത്രീധന പീഡനത്തില്‍ പരാതി പ്രവാഹം. സ്ത്രീധന പീഡന സംഭവങ്ങള്‍ അന്വേഷിക്കുന്ന നോഡല്‍ ഓഫീസര്‍ നിശാന്തിനിക്ക് മാത്രം ലഭിച്ചത് 108 പരാതികള്‍. അപരാജിത എന്ന സംവിധാനത്തിന്റെ ഇ-മെയിലില്‍ 76 ഉം ഫോണില്‍ 28ഉം പരാതികള്‍ ലഭിച്ചു.
വിസ്മയയുടേതടക്കം കഴിഞ്ഞദിവസങ്ങളിലുണ്ടായ യുവതികളുടെ ദാരുണാന്ത്യത്തെ തുടർന്നാണ് സ്ത്രീധനപീഡന പരാതികൾ നൽകാൻ പ്രത്യേക സംവിധാനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ 2018-ൽ പെൺകുട്ടി മരിച്ച സംഭവം എങ്ങുമെത്തിയില്ല എന്നതായിരുന്നു ലഭിച്ച പരാതികളിലൊന്ന്. പരാതികൾ ക്രോഡീകരിച്ച് അതാത് ജില്ലകളിലെ എസ്.പി.മാർക്ക് കൈമാറും.
Content Highlights: