ആരോപണവിധേയർ കുറ്റക്കാരല്ല, 'അ‌മ്മ' കമ്മിറ്റി തിരികെവരണം- ധർമജൻ ബോൾഗാട്ടി

'അ‌മ്മ' സംഘടനയിൽനിന്ന് രാജിവെച്ച എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് നടൻ ധർജൻ ബോൾഗാട്ടി. സിദ്ധിഖ് ഉൾപ്പെടെയുള്ളവർ ആരോപണവിധേയർ മാത്രമാണെന്നും അ‌വർ തിരിച്ചുവരുന്നതിൽ തെറ്റൊന്നും തോന്നുന്നില്ലെന്നും ധർമജൻ പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച് കൊച്ചിയിലെ 'അ‌മ്മ' ആസ്ഥാനത്ത് നടന്ന ഒത്തുചേരന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലായിരുന്നു ഒത്തുചേരൽ. കഴിഞ്ഞ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന അ‌ഭിപ്രായമാണ് സുരേഷ് ഗോപിക്കുമെന്നും ധർമജൻ പറഞ്ഞു. 'പുതിയ തിരഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്. അ‌ങ്ങനെയുള്ളവർ രാഷ്ട്രീയത്തിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരാണ് സംഘടനാ തലപ്പത്ത് വരേണ്ടത്.' മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ധർമജൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് 'അ‌മ്മ' സെക്രട്ടറിയായിരുദ്ദ സിദ്ധിഖ് ഉൾപ്പെടെയുള്ളവർക്കെതിരേ ലൈംഗിക പീഡന ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കുകയായിരുന്നു.

In Short | Actor Dharmajan Bolgatty expressed his support for the return of the former Amma executive committee, including Siddique, stating that allegations alone should not prevent them from resuming leadership. This remark followed a gathering at Amma headquarters in Kochi, led by Suresh Gopi.

Content Highlights: dharmajan supports return of amma executive committee siddique allegations