കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയായി ധാരാവി

 രണ്ടര ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഏഴ് ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. തുടക്കത്തിൽ കോവിഡ് പടരുന്നത് വലിയ അശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും  പിന്നീട് പ്രതിദിന രോഗബാധിതരുടെ എണ്ണം പൂജ്യത്തിലെത്തിച്ചാണ് ധാരാവി വൈറസിനെ പിടിച്ചുകെട്ടിയത്. നിലവിൽ 6 രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.

സാമൂഹിക അകലം പോലും പ്രായോഗികമല്ലാത്ത, പൊതു ശൗചാലയങ്ങളെ കൂടുതൽ ആശ്രയിക്കുന്ന ധാരാവിയിലെ ജനങ്ങളാണ് ലോകത്തെ വിറപ്പിച്ചുനിർത്തിയ വൈറസിനെ പ്രതിരോധിച്ച് പുതിയ മാതൃക സൃഷ്ടിച്ചത്. 

Content Highlights: