ചൂടകറ്റാൻ ക്ലാസിൽ ചാണകംതേച്ച പ്രിൻസിപ്പലിന് അതേ നാണയത്തിൽ മറുപടി; ഓഫീസിൽ ചാണകംമെഴുകി വിദ്യാർഥികൾ

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ കോളജിന്റെ ചുമരില്‍ പ്രിന്‍സിപ്പല്‍ ചാണകം തേച്ചതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ലക്ഷ്മിബായ് കോളജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് ഓള്‍ഡ് സി ബ്ലോക്കില്‍ ക്ലാസ്മുറിയിലെ ചുമരില്‍ ചാണകം തേച്ചത്. ചാണകം തേച്ചാല്‍ ചൂട് കുറയുമെന്ന കോളജിലെ ഗവേഷക വിദ്യാര്‍ഥിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. ചാണകം കുട്ടിക്കുഴച്ചു ചുമരില്‍ തേയ്ക്കുന്ന വീഡിയോ പ്രിന്‍സിപ്പല്‍ തന്നെയാണ് കോളജ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. ഈ നടപടിക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തുകയായിരുന്നു.

ഡി.യു.എസ്.യു പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥി പ്രതിഷേധം നടന്നത്. ഇവര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിന്റെ ചുമരില്‍ ചാണകം പുരട്ടി. എ.സി നീക്കം ചെയ്ത് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഇനി മുതല്‍ ചാണകം തേച്ചാല്‍ മതിയെന്നും ഡിയുഎസ് പ്രസിഡന്റ് ഖത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇതൊക്കെ സ്വന്തം വീട്ടില്‍ ചെയ്യണമെന്നും അല്ലാതെ ക്ലാസ് മുറിയിലല്ല ഇത് ചെയ്യേണ്ടതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Inshort-Students protest after college principal applies cow dung to classroom walls to reduce heat.  Principal`s action sparks outrage.

Content Highlights: Delhi University Cow Dung Protest