കോവിഡ് മൂലം മരിച്ച മാഹി സ്വദേശിയുടെ വിവരങ്ങള്‍ കണ്ണൂരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ല - ഡിഎംഒ
കണ്ണൂര്‍: കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശി മെഹ്റൂഫിന്റെ വിവരങ്ങള്‍ കണ്ണൂരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവില്ലെന്ന് കണ്ണൂര്‍ ഡിഎംഒ ഡോ നാരായണ നായക്. കേരളവും പോണ്ടിച്ചേരിയും തഴയുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മാഹി സ്വദേശിയായിരുന്നതിനാല്‍ കേരളത്തില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് ഡി.എം. ഒ പറഞ്ഞു. എന്നാല്‍ കേന്ദ്രത്തിന്റെ കണക്കില്‍ കേരളത്തില്‍ മരിച്ചവരുടെ പട്ടികയിലാണ് മെഹ്‌റൂഫ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മെഹറൂഫ് മരിച്ചത്. രണ്ട് ഇടത്തും ഇല്ലാത്തതിനെതിരെ സര്‍ക്കാരുകളെ സമീപിച്ചിരുന്നു എങ്കിലും ഫലം ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.
Content Highlights: