ചരിത്രത്തിലും സംസ്‌കാരത്തിലും വിഷം കലര്‍ത്തുകയാണ് ആര്‍എസ്എസ്- എം.വി.ഗോവിന്ദന്‍
പാര്‍ട്ടിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളുമാണ് പ്രധാനമായും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സാമ്രാജ്യത്വ ശക്തിയുടെ കടന്നുവരവിനെ പ്രതിരോധിക്കാന്‍ വിശാലമായ കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യത്തെ പ്രാധാന്യത്തോടു കൂടി എടുത്തുപറയുന്ന നിലയാണ് ഉണ്ടായത്. അത്തരമൊരു ഐക്യനിര സൃഷ്ടിക്കുന്നതിന് പാര്‍ട്ടിക്ക് തന്നെ സാര്‍വദേശീയ തലത്തിലുള്ള ബന്ധങ്ങളെയും പ്ലാറ്റ്‌ഫോമുകളെയും കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനാവേണ്ടതുണ്ട് എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു
ലോകത്ത് കമ്യൂണിസ്റ്റ് ഇടതു ശക്തികളുടെ മുന്നേറ്റവും പ്രകടനങ്ങളും ശരിയായ രീതിയില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നില്ല. മുതലാളിത്തത്തിന്റെ മുന്നേറ്റവും അതിന്റെ ഭാഗമായ പ്രതിസന്ധിയും അവതരിപ്പിക്കുന്നതിന് കൂടുതല്‍ വിശദമായ പഠനവും വിവരങ്ങളും എല്ലാവരിലും എത്തിക്കുന്നതിന് സാധിക്കേണ്ടതുണ്ട്. ലോകത്ത് രൂപപ്പെട്ടുവന്ന സാമ്രാജ്യത്വ വിരുദ്ധ- ഇടത് ഇടപെടലുകളെ ലോകത്തിന്റെ മുന്നില്‍ എത്തിക്കുന്നതിന് പ്രത്യേകമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട് എന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന് പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധയുണ്ടാകണം. ഇടതുബദലുകള്‍ ശക്തിപ്പെടുന്ന ലോക സാഹചര്യത്തില്‍ ഇതെല്ലാം എടുത്ത് പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തിലും സംസ്‌കാരത്തിലും വിഷം കലര്‍ത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് വര്‍ഗീയവും വംശീയവുമായ ധ്രുവീകരണം സൃഷ്ടിക്കുന്നതിനായി അവര്‍ ഉപയോഗിക്കുന്ന ഉത്തരാധുനികതയും സ്വത്വ രാഷ്ട്രീയവും സര്‍വകലാശാലകളിലുള്‍പ്പെടെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന കാവിവത്ക്കരണ പ്രക്രിയയും ഫലപ്രദമായി പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള വിശാലമായ മുന്നണി സാംസ്‌കാരിക മേഖലയില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഫലപ്രദമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോകേണ്ടതുണ്ട്. കാവിവല്‍ക്കരണത്തെ ചെറുക്കന്‍ വിശാല സഖ്യം അനിവാര്യമാണ്- എം വി ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: CPI(M) State Secretary M.P. Govidan discusses strengthening the party`s global ties