ചെങ്കടലായി കൊല്ലം; സി.പി.എം സംസ്ഥാന സമ്മേളനത്തിന് സമാപനം
കൊല്ലത്ത് നാലുദിവസമായി നടന്ന സി.പി.എം സംസ്ഥാന സമ്മേളനം സമാപിച്ചു. ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ നടന്ന ബഹുജനറാലിയോടെയാണ് സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയത്. 25,000 റെഡ് വൊളന്റിയര്‍മാര്‍ ഉള്‍പ്പെടെ രണ്ടരലക്ഷംപേര്‍ ഇതിന്റെ ഭാഗമായി.
സി.പി.എം. സംസ്ഥാനസെക്രട്ടറിയായി എം.വി.ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തു. പതിനേഴംഗ സംസ്ഥാനസെക്രട്ടേറിയറ്റിനെയും 89 അംഗ സംസ്ഥാനകമ്മിറ്റിയെയും സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സ്ഥാനമൊഴിഞ്ഞപ്പോൾ 2022 ഓഗസ്റ്റ് 28-നാണ് മന്ത്രിസ്ഥാനം രാജിവെച്ച് എം.വി. ഗോവിന്ദൻ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.