'ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ...'; മുഖ്യമന്ത്രിക്ക് വീണ്ടും വാഴ്ത്തുപാട്ട്

തിരുവനന്തപുരം: വീണ്ടും മുഖ്യമന്ത്രിയെ വാഴ്ത്തുപാട്ടുമായി വരവേറ്റ് സെക്രട്ടറിയേറ്റ് ജീവനക്കാർ. നേരത്തെ പുറത്തിറങ്ങിയ ചെമ്പടയ്ക്ക് കാവലാൾ എന്ന ​ഗാനമാണ് വീണ്ടും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആവർത്തിച്ചത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലേക്ക് മുഖ്യമന്ത്രി എത്തിയപ്പോഴാണ് ജീവനക്കാർ ഗാനമാലപിച്ചത്. 

കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്നുവെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ജീവനക്കാരുടെ കരുതലിനെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല. 

In Short: Secretariat employees welcomed CM Pinarayi Vijayan with the Onam song "Chempada Kavalal" during Onam celebrations, where the CM praised Kerala’s festive spirit.

Content Highlights: Secretariat staff sing Onam song to welcome CM