ഇവിടെയുണ്ട് തുണി സഞ്ചികളുടെ ബിഗ് ബസാർ
പ്ലാസ്റ്റിക് നിരോധം പ്രാബല്യത്തില്‍ വന്നതോടെ തുണിസഞ്ചികള്‍ക്ക് മാത്രമായി ഒരു കട തന്നെ ആരംഭിച്ചിരിക്കുകയാണ് നൈസ ഡേ ക്യൂട്ട് എന്ന പേരില്‍ കോഴിക്കോട് വലിയങ്ങാടിയില്‍. വിവിധ വലി പ്പത്തിലും നിറത്തിലുമുള്ള തുണിസഞ്ചികള്‍ ഒരു കുടുംബത്തിന്റെ ചെറുതും വലുതുമായ മുഴുവന്‍ ആവശ്യങ്ങള്‍ക്കുമായി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. മത്സ്യമര്‍ക്കറ്റിലേക്കടക്കം കൊണ്ടുപോകാന്‍ സാധിക്കുന്ന തുണിസഞ്ചികള്‍ പഴയ കുടകളുടെ തുണിവച്ചുകൊണ്ട് വില്‍പ്പനയ്ക്കെത്തിയത് ഏറെ ശ്രദ്ധേയമായി. കോഴിക്കോട് കോര്‍പ്പറേഷന്‍ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ ശക്തമായ നടപടി സ്വീകരിച്ചു വരുന്ന സഹാചര്യത്തിലാണ് തുണി സഞ്ചികള്‍ക്കായി കാരാട് പറമ്പിലെ സുഹൃത്തുക്കളായ കെ.സി രാജുവും, ഇടിമുഴിക്കലിലെ രമേശ് ബാബുവും പ്രത്യേക കട തന്നെ തുറന്നിരിക്കുന്നത്.
Content highlights: Cloth bags sales started in Kozhikode to keep the city free of plastic menace