അനുമതി ഇല്ലാതെ റിസോർട്ട് പ്രവർത്തനം; പൂട്ടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് സിപിഎം നേതാക്കൾ

തൊടുപുഴ: ചിന്നക്കനാൽ സൂര്യനെല്ലിയിൽ എൻ.ഒ.സി ഇല്ലാതെ നിർമിച്ച റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. റിസോർട്ട് കെട്ടിടം സീൽ ചെയ്യാനെത്തിയ തഹസിൽദാരെയും സംഘത്തിനും നേരെയാണ് ശാന്തൻപാറ സിപിഎം ഏരിയാ സെക്രട്ടറി ഷാജിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുനിൽ കുമാറും സംഘവും അസഭ്യവർഷം നടത്തിയത്. റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു പോലീസ് സംഘം നോക്കിനിൽക്കെയായിരുന്നു സംഭവം. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു ഉദ്യോഗസ്ഥരെത്തിയത്. സിപിഎം പ്രവർത്തകർ തടഞ്ഞതിനാൽ റവന്യൂ ഉദ്യോഗസ്ഥർ ഉടമയിൽ നിന്ന് സത്യവാങ്മൂലം എഴുതി മടങ്ങി.

Content Highlights: CPM leaders threatened officials trying to seal an illegal Chinnakanal resort built without NOC