ചേലക്കര ചുവന്ന് തന്നെ; ലീഡ് 12000 കടത്തി യു.ആര്‍ പ്രദീപ്, ആവേശത്തില്‍ പ്രവര്‍ത്തകര്‍
കെ.രാധാകൃഷ്ണന്റെ കോട്ട കാത്ത് യു.ആര്‍ പ്രദീപ്. ലീഡ് നില 12000 കടന്നു. മണ്ഡലത്തില്‍ പ്രവര്‍ത്തകരുടെ വിജയാഘോഷം തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ പ്രദീപ് പിന്നീടങ്ങോട്ട് എണ്ണിയ ഓരോ റൗണ്ടിലും ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല.
വരവൂര്‍, ദേശംമഗലം, വള്ളത്തോള്‍നഗര്‍, പാഞ്ഞാള്‍ പഞ്ചായത്തുകളിലാണ് ആദ്യ റൗണ്ടുകളില്‍ വോട്ടെണ്ണിയത്. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. എല്ലാ മേഖലകളിലും ഇടതുക്യാമ്പ് പ്രതീക്ഷിച്ചതുപോലെ യു.ആര്‍ പ്രദീപ് വോട്ടുകള്‍ സമാഹരിച്ചു.
Content Highlights: chelakkara byelection 2024, by poll election results today live, byelection