കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾ ജനവാസമേഖലയിൽ; കണ്ടത് പ്രഭാതനടത്തത്തിനിറങ്ങിയവർ

കുനോ ദേശീയോദ്യാനത്തിലെ അഞ്ച് ചീറ്റകളെ ജനവാസമേഖലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ മുറൈന ജില്ലയിലെ അണക്കെട്ടിന് സമീപമാണ് ചീറ്റകളെ കണ്ടത്. പ്രഭാതനടത്തത്തിനെത്തിയവരാണ് ചീറ്റകള്‍ റോഡ് മുറിച്ചു കടക്കുന്നത് കണ്ടത്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് അറിയിച്ചു.

Content Highlights: Cheetahs from Kuno National park spotted near human settlements