ഏഷ്യയിൽ തന്നെ ആദ്യമായി പോലീസ് നായ്ക്കൾക്ക് അന്ത്യവിശ്രമ കേന്ദ്രമൊരുക്കി കേരള പോലീസ്
ഏഷ്യയിൽ തന്നെ ആദ്യമായി പോലീസ് നായ്ക്കൾക്ക് അന്ത്യവിശ്രമ കേന്ദ്രമൊരുക്കിയിരിക്കുകയാണ് കേരള പോലീസ്. സേനയിലെ സേവനത്തിന് ശേഷം വിരമിച്ച മരണമടയുന്ന നായ്ക്കൾക്കായാണ് ഈ കേന്ദ്രം. തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാദമിയിലൊരുക്കിയ അന്ത്യവിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർവഹിച്ചു.
പോലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോടുചേർന്നാണ് പുതിയ സംവിധാനമൊരുക്കിയിട്ടുള്ളത്. പോലീസ് സർവീസിലെ നായ്ക്കളുടെ ത്യാഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
Content Highlights: