VIDEO| ഗുജറാത്ത് തീരത്ത് പിടിച്ചത് 1400 കോടി രൂപ വിലമതിക്കുന്ന 700 കിലോ മയക്കുമരുന്ന്

 ഗുജറാത്ത് തീരത്ത് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്.) നടത്തിയ സംയുക്ത തിരച്ചിലില്‍ 700 കിലോഗ്രാം മയക്കുമരുന്ന് (മെത്താംഫെറ്റാമൈന്‍) പിടിച്ചെടുത്തു.

ഇറാന്‍ സ്വദേശികള്‍ എന്നവകാശപ്പെടുന്ന എട്ടുപേര്‍ അറസ്റ്റിലായി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 'സാഗര്‍ മന്തന്‍-4' എന്ന കോഡിലാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) പ്രസ്താവനയില്‍ പറഞ്ഞു. 

പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ കിലോഗ്രാമിന് രണ്ടു കോടി രൂപ വരെ വിലയുണ്ടെന്നാണ് കണക്കാക്കുന്നത്.

Content Highlights: boat with 700 kg drugs caught in seas off gujarat