സഭയുടെ പ്രവർത്തനങ്ങൾക്കൊപ്പം കൃഷിയും; ചേന കൃഷിയിൽ വൈദികന് നൂറുമേനി
കോട്ടയം ബേക്കർ കോമ്പൗണ്ടിൽ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ വാർഷിക കൺവെൻഷൻ പുരോഗമിക്കുകയാണ്. ഇതിനൊപ്പം ക്രമീകരിച്ച സ്റ്റാളുകളിൽ ഒരെണ്ണത്തിൽ പൂർണമായും ചേനയാണ്. അതും 35 കിലോ വരെ വരുന്ന ചേനകൾ. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനാണ് ഈ ചേന കൃഷിക്ക് പിന്നിൽ. ഡ്രാഗൺ ഫ്രൂട്ടിന് ഇടവിളയായി ബിഷപ്പ് കൃഷി ചെയ്ത ചേനയാണ് നൂറു മേനി വിളഞ്ഞത്. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഇതിലും നല്ലൊരു അവസരം വേറെയില്ലെന്ന് പറയുകയാണ് ബിഷപ്പ്. മൂന്ന് ലക്ഷത്തോളം രൂപ ചേന കൃഷിയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്തായാലും കൺവെൻഷനെത്തുന്ന ആളുകളിൽ പലരും ചേനയും വാങ്ങിയാണ് മടക്കം.