ഭീമ കോരേഗാവ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ്

Maharashtra Congress| Channel screengrab
Maharashtra Congress| Channel screengrab

മുംബൈ: തെളിവുകള്‍ കൃത്രമമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെ ഭീമ കോരേഗാവ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ്. സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും ബിജെപിയുടെ അജണ്ട നടപ്പിലാക്കാനാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും പിസിസി അധ്യക്ഷന്‍ നാന പഠോളെ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമായിരുന്നു പഠോളെയുടെ പ്രതികരണം. 

ഭീമ കോരേഗാവ് കേസിലെ പ്രതികളിൽ ഒരാളായ റോണ വിൽസണെതിരായ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ  ഫോറൻസിക് വിദഗ്ദർ പുറത്തുവിട്ടത്. ഇതിന്റെ പിന്നാലെ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നത്. 

Content Highlights: