ബെവ്കോ ആപ്പില്‍ സര്‍ക്കാരിന് നഷ്ടമായത് കോടികള്‍: പലരും ടോക്കണ്‍ ലഭിച്ചിട്ടും മദ്യം വാങ്ങുന്നില്ല
കൊച്ചി: ബെവ്കോ ആപ്പില്‍ സര്‍ക്കാരിന് നഷ്ടമായത് കോടികള്‍. ആപ്പ് വൈകിയതും ബുക്കിംഗ് കൃത്യമായി നടക്കാത്തതും സര്‍ക്കാറിന് വലിയ നഷ്ടമുണ്ടാക്കി. ആപ്പ് സജ്ജമാകാത്തതിനാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി 10 ദിവസം കഴിഞ്ഞാണ് ഭാഗികമായി മദ്യവില്പന തുടങ്ങാനായത്. കിലോമീറ്ററുകള്‍ അകലെയുളള ഷോപ്പിലേയ്ക്ക് ടോക്കണ്‍ കിട്ടിയതിനാല്‍ പലരും മദ്യം വേണ്ടന്ന് വച്ചു.
18 തിയതിമുതലായിരുന്നു മദ്യവിതരണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ 28-ാം തിയതി മുതലായിരുന്നു ഉത്തരവ് അടിസ്ഥാനമാക്കി മദ്യം വിതരണം തുടങ്ങിയത്. 10 ദിവസം മദ്യം വില്‍ക്കാന്‍ സാധിക്കാതിരുന്നതു മൂലം കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. 28 -ാം തിയതി മദ്യവില്‍പ്പന ഭാഗികമായി മാത്രമാണ് തുടങ്ങാന്‍ സാധിച്ചത്. ബെവ് ക്യൂ വഴി പലര്‍ക്കും 20,30 കിലോമീറ്റര്‍ ദൂരെയുള്ള ഷോപ്പിലാണ് ഓര്‍ഡര്‍ ലഭിക്കുന്നത്. അങ്ങനെ വരുമ്പോള്‍ പലരും മദ്യം വാങ്ങല്‍ ഉപേക്ഷിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
Content Highlights: