താത്കാലിക പാലം നിർമ്മിച്ച് സൈന്യം; നിരവധിയാളുകളെ രക്ഷപ്പെടുത്തി

ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെ നിരവധിയാളുകളെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിച്ചത്. മണിക്കൂറോളം അപകടസ്ഥലത്ത് ഒറ്റപ്പെട്ടവരെ ഇതിലൂടെയാണ് രക്ഷപ്പെടുത്തിയത്. 

Content Highlights: Army builds temporary bridge; Hundreds of people were rescued from chooralmala