അങ്കമാലിയില്‍ അപ്പോളോ ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നു:കേരളത്തിന് മുതല്‍ക്കൂട്ട്-ഡോ.ഹരിപ്രസാദ്

-
-

പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോയുടെ കേരളത്തിലെ ആദ്യ ആശുപത്രി അങ്കമാലിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. ഹരിപ്രസാദ്. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ആശുപത്രി കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക ആരോഗ്യരംഗത്ത് കേരളം ഏറെ മുന്നിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ സ്വകാര്യ ആശുപത്രികളും ഇവിടെ എത്തുന്നുണ്ട്. പ്രൈവറ്റ് സെക്ടറില്‍ നിന്നുള്ള ചില മികച്ച സ്വകാര്യ ആശുപത്രികള്‍ കേരളത്തിലുണ്ട്. അത് ജനങ്ങള്‍ ഗുണകരമാണ്. പുത്തന്‍ സാങ്കേതികവിദ്യകളും ചികിത്സാ സങ്കേതങ്ങളും സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ മുന്നോട്ടു നയിക്കും -ഡോ. ഹരിപ്രസാദ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ നഴ്‌സുമാര്‍ ലോകത്തെ തന്നെ മികച്ചവരാണെന്നും അവരുടെ സേവനം ഇവിടത്തെ ജനങ്ങള്‍ക്കും ലഭിക്കാന്‍ മികച്ച സ്വകാര്യ ആശുപത്രികള്‍ വരുന്നത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോളോയിലെയും വലിയ വിഭാഗം ജീവനക്കാര്‍ മലയാളികളാണ്. ഒട്ടേറെ മലയാളികള്‍ സ്വദേശത്തു നിന്നും വിദേശത്തുനിന്നും ചെന്നൈയിലെയും ബെംഗലൂരുവിലെയും അപ്പോളോയുടെ ആശുപത്രികളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ 37 വര്‍ഷമായി കേരളവുമായി നിലനില്‍ക്കുന്ന ബന്ധമാണ് ആശുപത്രി സ്ഥാപിക്കുന്നതിലൂടെ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്‌ലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് അങ്കമാലിയില്‍ അപ്പോളോ ആശുപത്രി ആരംഭിക്കുന്നത്. മുന്നൂറിലേറെ ബെഡുകളുള്ള ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റല്‍ അപ്പോളോ ഗ്രൂപ്പിന്റെ 73-ാമത്തെ ആശുപത്രിയാണ്.

Content Highlights: