എല്‍.ഡി.എഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് അനൂപ് ജേക്കബ് എം.എല്‍.എ
എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് അനൂപ് ജേക്കബ് എംഎല്‍എ. അസ്വസ്ഥരായവര്‍ മെനയുന്ന കഥയാണ് മുന്നണി മാറ്റമെന്ന് അനൂപ്. യാക്കോബായ സഭ ഇടപെട്ട് അനൂപിനെ ഇടതു മുന്നണിയിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടന്നുവെന്നായിരുന്നു സ്‌കറിയ തോമസിന്റെ വെളിപ്പെടുത്തല്‍.
യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാക്കിയ അനൂപ് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: