ഇതിലും വലുതായി എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക !
ആത്മബലത്തിന്റേയും ജീവിത വിജയത്തിന്റെയും മാതൃകയാണ് ഇന്ന് ആനി ശിവ. കടുത്ത ജീവിത യാഥാര്ത്ഥ്യങ്ങളോട് മല്ലടിച്ച് വിജയം നേടിയ ധീരവനിത. ഭര്ത്താവിനാലും വീട്ടുകാരാലും അവഗണിക്കപ്പെട്ട് പത്തൊമ്പതാം വയസില് തെരുവിലിറങ്ങേണ്ടി വന്ന ആനി ഇന്ന് വര്ക്കല പോലീസ് സ്റ്റേഷനിലെ എസ്ഐ ആണ്.
കൈക്കുഞ്ഞിനേയും കൊണ്ട് പലയിടത്തായി മാറി മാറി താമസിച്ചും പലവിധ ജോലികള് ചെയ്തുമാണ് ആനി ജീവിതം കഴിച്ചത്. സങ്കീര്ണമായ ഘട്ടങ്ങളില് ജീവിതമവസാനിപ്പിക്കാനല്ല മറിച്ച് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില് ആനി തന്നെ പറഞ്ഞത് തന്റെ ഇന്നലകളെ ജീവിത വിജയത്തിലൂടെ പകരം വീട്ടുകയാണ് ആനി ചെയ്തത്.