'ഹെലികോപ്റ്ററില്‍ ഒരു ചേസ് സീന്‍, അതുകഴിഞ്ഞ് കാണണം രവീ', 'പിന്നെ കേള്‍ക്കുന്നത് ജയന്‍ പോയീന്നാ..'

രവികുമാർ, Photo: Mathrubhumi
രവികുമാർ, Photo: Mathrubhumi

'ഒരു സ്റ്റണ്ട് സീനാണ്. ഹെലികോപ്റ്ററില്‍ ഒരു ചേസ് സീൻ. ചെന്നൈ വിട്ട് പത്തുപതിനഞ്ചുകിലോമീറ്റര്‍ അപ്പുറത്താണ്, ഞാന്‍ പറഞ്ഞു 'ബേബിച്ചായാ സൂക്ഷിച്ച്. ഇന്നും ആ വാക്കുകള്‍ ഓര്‍മയുണ്ട്'. - നടൻ രവി കുമാർ വികാരാധീനനായി. അന്തരിച്ച നടൻ ജയനെ ഓർത്തെടുക്കുകയായിരുന്നു നടനും  അടുത്ത സുഹൃത്തുമായ രവികുമാർ. ജയന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസം​ഗത്തിനിടെയാണ് രവികുമാർ വികാരാധീനനായത് .ജയന്റെ 44-ാം ചരമ വാർഷികം ആയിരുന്നു ശനിയാഴ്ച. 

ബേബിച്ചായാ എന്നാണ് ഞാൻ ജയനെ വിളിക്കാറുള്ളത്. നമുക്ക് വൈകുന്നേരം മീറ്റ് ചെയ്യണം കെട്ടോ. ഞാന്‍ പറഞ്ഞു എന്താ കാര്യം. ഷൂട്ടിങ്ങിന് പോയിട്ട് വന്ന് മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. ഏത് ഷൂട്ടിങ്ങിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ കോളിളക്കം എന്നുപറഞ്ഞു. ഒരു സ്റ്റണ്ട് സീനാണ്. ഹെലിക്കോപ്ടറില്‍ ഒരു ചേസ് സീൻ. ചെന്നൈ വിട്ട് പത്തുപതിനഞ്ചുകിലോമീറ്റര്‍ അപ്പുറത്താണ്. ഞാന്‍ പറഞ്ഞു ബേബിച്ചായാ സൂക്ഷിച്ച്. ഇന്നും ആ വാക്കുകള്‍ ഓര്‍മയുണ്ട്. - രവി കുമാർ പറഞ്ഞു.

ഞാനും ഷീലയും ചേര്‍ന്ന് ഒരു പടമെടുക്കുന്നുണ്ട്. സ്‌ഫോടനം എന്നുപറഞ്ഞിട്ട്. അതില്‍ രവിക്ക് ഒരു റോളുണ്ട്. രവി വന്ന് ചെയ്യണം. അതൊക്കെ ചെയ്യാം സൂക്ഷിച്ച് വന്ന്. അതാണ് അവസാനത്തെ വാക്ക് എന്നോട് പറയുന്നത്. വൈകീട്ട് നാലുമണിക്ക് ഞാൻ കേൾക്കണത്. എന്റെ ആത്മസുഹൃത്ത് പോയി. ഇവിടെ ഫോട്ടോയിട്ടിരുന്നു, ജയന്റെ മൃതദേഹം ഞാന്‍ എടുത്തുകൊണ്ടുവരുന്നത്. 44 വര്‍ഷം മുമ്പ്. - രവി കുമാര്‍ വികാരധീനനായി പറഞ്ഞു. 

നിങ്ങളെക്കാളും മുമ്പ് ഞാനൊരു ജയന്‍ പ്രേമിയായിരുന്നു. ജയന്‍ ആദ്യമായി അഭിനയിച്ച പടം ശാപമോക്ഷം. അതിലൊരു പാട്ടുസീന്‍ മാത്രമേ ചെയ്തിട്ടുള്ളൂ. അത് കഴിഞ്ഞ് 1974 ലാണ്. രവികുമാര്‍ ഫിലിംസിന്റെ പേരില്‍ എന്റെ അച്ഛന്‍ നിര്‍മിച്ച പടമായിരുന്നു ഉല്ലാസ യാത്ര. ആ പടത്തില്‍ ഒരു കഥാപാത്രത്തിന് വേണ്ടി ഒരാളെ അച്ഛന്‍ തേടിക്കൊണ്ടിരുന്നു. ആ സമയം ജോസ് പ്രകാശ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരു പയ്യനെ അച്ഛന് പരിചയപ്പെടുത്തി. ആ പടത്തിന് ഒരു ക്യാരക്ടര്‍ മാത്രമേ ബാക്കിയുണ്ടായുള്ളൂ. അച്ഛനോട് ചോദിച്ചു ഒരു പയ്യന്‍ വരും. നിനക്ക് ഓക്കെ ആണെങ്കില്‍ ആ ക്യാരക്ടറിനിടാമെന്ന്. ഞാന്‍ ആ പടത്തിലെ ഹീറോ ആയിട്ട് ആദ്യമായിട്ട് അഭിനയിക്കുകയാണ്. 

അതില്‍ സോമനുണ്ട്, സുകുമാരനുണ്ട്, അടൂര്‍ ഭാസി, ബഹദൂര്‍ക്ക, ജോസ് പ്രകാശ്, ഷീലാമ്മ എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. ആ പടത്തിന് ഒരു വില്ലന്‍ ക്യാരക്ടറുണ്ടെന്ന് പറഞ്ഞപ്പോള്‍ അന്നാണ് ഞാന്‍ ആദ്യമായി ജയനെ കാണുന്നത്.ഒരു ചെറുപ്പക്കാരന്‍ ഞാന്‍ ചെയ്യാം സാര്‍ എന്നു പറഞ്ഞു. അദ്ദേഹത്തിന് സിനിമയില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ഒരു കൊതി. ശരിയെന്ന് പറഞ്ഞ് ആ ക്യാരക്ടര്‍ ചെയ്തു. പടം നന്നായി ഓടി, ജയനും നന്നായി ചെയ്തു. ആ പടത്തില്‍ ജയനും എനിക്കും ക്ലൈമാക്‌സില്‍ ഒരു ഫൈറ്റ് ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പല പടങ്ങളും ചെയ്തിട്ടുണ്ട്. 

ജയന്‍ ശാപമോക്ഷം കഴിഞ്ഞ് ഉല്ലാസ യാത്രയും കഴിഞ്ഞ് നിരവധി പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഹരിഹരന്‍ സാറിന്റെ ശരപഞ്ജരത്തിലൂടെ ഒരു അഡ്രസ് കിട്ടി. അത് അങ്ങാടി എന്ന പടത്തിലൂടെയാണ്. 1980 കളില്‍ കോഴിക്കോട് വെച്ചായിരുന്നു അതിന്റെ ഷൂട്ടിങ്. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഹീറോയെ നിശ്ചയിച്ചിരുന്നില്ല. ശശരിയേട്ടന്‍ എന്നെ വിളിച്ചു. ആ ഹീറോ ക്യാരക്ടര്‍ ജയന്‍ ചെയ്താല്‍ നന്നായിരിക്കുമോ എന്ന് ചോദിച്ചു. ഗംഭീരമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഈ പടത്തില്‍ നീ വില്ലനാകുമോ എന്ന് ചോദിച്ചു. ജയനുമായിട്ട്. ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു.- രവി കുമാർ കൂട്ടിച്ചേർത്തു

Content Highlights: actor ravikumar emotional remembering jayan