'തോൽവിക്ക് കാരണം ആ കള്ളപ്രചാരണം; എന്നെ ബിജെപിക്കാരനാക്കി ചിത്രീകരിച്ചു'

ഞാൻ ബിജെപിയിലേക്ക് പോവുമെന്ന് വ്യാപക പ്രചാരണം നടത്തിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാർ. കോൺഗ്രസ്-ബിജെപി ഡീൽ എന്ന് പ്രചരിപ്പിച്ച് അരുവിക്കരയിൽ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കണ്ടത് ബിജെപി-സിപിഎം ഡീലാണ്. ഇത്തവണ ബിജെപി വർധിപ്പിച്ച വോട്ട് വിഹിതം പരിശോധിച്ചാൽ അത് മനസ്സിലാവുമെന്നും ശിവകുമാർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.