കമലദളം റിലീസിനുശേഷം മോഹൻലാൽ ഫാൻസ് വഴിയിൽ തടഞ്ഞിട്ടുണ്ട് -വിനീത്
കമലദളം എന്ന ചിത്രം റിലീസായശേഷം മോഹൻലാൽ ആരാധകർ തന്നെ വഴിയിൽ തടഞ്ഞിട്ടുണ്ടെന്ന് നടൻ വിനീത്. ഭൗമ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൗമയ്ക്കുവേണ്ടി ജീപ്പോടിക്കാൻ പഠിച്ചെന്ന് നടി മെറിൻ ഫിലിപ്പ് പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞിട്ടും ഹോണ്ടിങ് ആയ അനുഭവമായിരുന്നു വദന്തി എന്ന വെബ്സീരീസ് സമ്മാനിച്ചതെന്ന് നടി രേവതി ശർമ പറഞ്ഞു. ഭൗമ എന്ന ചിത്രത്തിൽ പ്രകൃതി എങ്ങനെ ഒരു കഥാപാത്രമായി മാറുന്നുവെന്ന് നടൻ മധുപാലും പറഞ്ഞു.
Content Highlights: Actor Vineeth reveals that Mohanlal fans stopped him on the railway station after the release of Kamaladalam