എന്നെ തള്ളി പറഞ്ഞ് സിപിഎം നന്നാവുകയാണെങ്കിൽ ബലിയാടാകാൻ ‌സന്തോഷം- വെള്ളാപ്പള്ളി നടേശൻ

സിപിഎം പരസ്യമായി തള്ളി പറ‍ഞ്ഞതിന് ശേഷം വെള്ളാപ്പള്ളി നടേശന്റെ ആദ്യ അഭിമുഖം, മാതൃഭൂമി ഡോട് കോം ഓപ്പൺ ഹാർട്ടിൽ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കൂടെ നിൽക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്നെ തള്ളി പറഞ്ഞ് സിപിഎം നന്നാവുകയാണെങ്കിൽ അതിൽ ബലിയാടാകാൻ തനിക്ക് സന്തോഷമേയുള്ളൂ. കൊടിയേരിയുടെ വേർപാട് വല്ലാത്ത വിടവായി മാറി. കൊടിയേരിക്കും എം.വി ഗോവിന്ദനും തമ്മിൽ കടലും കടലാടിയും പോലെ വ്യത്യാസമുണ്ട്. പി.ശശി ഭരണത്തിന്റെ അന്തകനായി മാറി. മന്ത്രിമാർക്ക് പോലും ശശിയെ ഭയമായിരുന്നു. താനും പിണറായി വിജയനും അടുക്കുന്നത് പി.ശശിക്ക് ഇഷ്ടമല്ലായിരുന്നു. താനുമായി ബന്ധപ്പെട്ട ഒരു കേസന്വേഷണത്തിന്റെ ഫയൽ ശശി മനപൂർവം പിടിച്ചുവെച്ചുവെന്നും വെള്ളാപ്പള്ളി.