വർഗ വഞ്ചകൻ ഞാനല്ല, തനിക്ക് ശേഷം ഭാര്യയെ സ്ഥാനത്തിരുത്താൻ നോക്കുന്നവർ - ടി കെ ഗോവിന്ദൻ

മൂന്നുതവണ എംഎൽഎയും പോരാത്തതിന് മന്ത്രിയുമായിരുന്ന എം.വി ഗോവിന്ദൻ നാലാം തവണ തന്റെ ഭാര്യയെ ആ കസേരയിൽ ഇരുത്താൻ കാണിച്ച വ്യഗ്രത ജനങ്ങളിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം വിട്ട മുതിർന്ന നേതാവ് ടി.കെ ഗോവിന്ദൻ. ഈ തിരഞ്ഞെടുപ്പിൽ‌ ജനവികാരം എൽഡിഎഫിന് എതിരാണ്, പ്രത്യേകിച്ച് തളിപ്പറമ്പ് മണ്ഡലത്തിൽ. ഗോവിന്ദൻ മാഷിന്റെ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനത്തിന് ജനങ്ങൾ പൂർണമായും എതിരാണ്. പാർട്ടിയിലെ ഒരു ഘടകവും ഈ സ്ഥാനാർഥിത്വവും അംഗീകരിച്ചിട്ടില്ല. സിപിഎമ്മിന്റെ ചരിത്രത്തിൽ താഴേ തട്ടിലുള്ള പാർട്ടി മെമ്പർമാർ പോലും അംഗീകരിക്കാത്ത ഒരു സ്ഥാനാർഥിത്വം ഇതുപോലെ ഉണ്ടായിട്ടില്ല. തൻ്റെ കാലം കഴിഞ്ഞ് ഭാര്യയെ കസേരയിലിരുത്താൻ നോക്കുന്നത് പാർലമെൻ്ററി വ്യാമോഹം അല്ലേയെന്നും തളിപ്പറമ്പിൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ടി.കെ ഗോവിന്ദൻ ചോദിച്ചു.

Content Highlights: TK Govindan criticizes MV Govindan for fielding his wife, PK Shyamala. Public dissatisfaction reported regarding the candidacy in Taliparamba. Claims that lower-level party members did not approve the selection. TK Govindan is contesting as an independent with Congress support.