ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്- ടി.രനീഷ്

ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ഇരുമുന്നണികളും ആഗ്രഹിക്കുന്നതെന്ന് കോഴിക്കോട് സൗത്ത് മണ്ഡലം ബിജെപി സ്ഥാനാർഥി ടി.രനീഷ്. വർഗീയ പ്രചാരണമാണ് സൗത്ത് മണ്ഡലത്തിൽ ഇരുരുമുന്നണികളും അവസാനമായി പ്രയോഗിച്ചതെന്നും ഈ പ്രചാരണങ്ങൾ ജനങ്ങൾ ചെവിക്കൊണ്ടില്ലെങ്കിൽ മണ്ഡലത്തിൽ നിന്ന് താൻ ജയിച്ചു കയറുമെന്നും രനീഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 50,000ത്തോളം വോട്ടു പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രനീഷ് പറഞ്ഞു

Content Highlights: BJP candidate T. Raneesh predicts a strong performance in the 2026 Kozhikode South elections